കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന കാര്യം നാളെ അറിയിക്കണമെന്ന് സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോളി വടക്കന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.