കൊച്ചി: പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ, അറിയിക്കുന്നയാൾക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിൻെറ ചുമതല.
പ്രായപൂർത്തിയാവാത്തവർ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇൻഫോർമർ’മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട് ആരംഭിക്കുന്നത്. ഈയിനത്തിൽ നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
രാജ്യത്ത് സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ് വിവാഹപ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.