Sunday, February 2, 2025
Home Latest news ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണക്കേസ് പ്രതി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

0
235

ബ്രോവാര്‍ജ്: പ്രതി വിചാരണയ്ക്കിടെ വനിത ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി കോടതിയില്‍ നാടകീയ രംഗങ്ങള്‍. യുഎസ്എയിലെ ഫ്‌ലോറിഡയില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളാണ് മോഷണശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ബ്രോവാര്‍ജ് കൗണ്ടി കോടതിയിലാണ് വിചാരണയ്ക്കായി എത്തിച്ചത്. തബിത ബ്ലാക്‌മോന്‍ ആയിരുന്നു ജഡ്ജ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിക്കുന്നതിനിടെ തബിതയോട് ലെവിസ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ.

ഇതിന് മറുപടിയായി ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം തബിത പറഞ്ഞത് മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്നാണ്. 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here