ബിജെപി സാധ്യതാ പട്ടിക പുറത്ത്; മഞ്ചേശ്വരത്ത് രണ്ട് പേർ പരിഗണനയിൽ

0
183

പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.

കുമ്മനം രാജശേഖരനാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരൻ മത്സരിക്കുക. വട്ടിയൂർക്കാവ്-വി. വി രാജേഷ്, കഴക്കൂട്ടം-വി. മുരളീധരൻ, കാട്ടാക്കട-പി. കെ കൃഷ്ണദാസ്, ആറ്റിങ്ങൽ- സുധീർ, പാറശാല-കരമന ജയൻ, കോവളം-എസ്. സുരേഷ്, ചാത്തന്നൂർ-ബി.ബി ഗോപകുമാർ, കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണൻ, ചെങ്ങന്നൂർ-ആർ. ബാലശങ്കർ, എം. വി ഗോപകുമാർ (രണ്ട് പേർ പരിഗണനയിൽ), തൃപ്പൂണിത്തുറ-പി. ആർ ശിവശങ്കർ, മണലൂർ- എ.എൻ രാധാകൃഷ്ണൻ, തൃശൂർ-ബി. ഗോപാലകൃഷ്ണൻ, പാലക്കാട്-സന്ദീപ് വാര്യർ, മലമ്പുഴ-പി. കൃഷ്ണകുമാർ, മഞ്ചേശ്വരം-കെ. ശ്രീകാന്ത്, സി.സദാനന്ദൻ മാസ്റ്റർ (രണ്ട് പേർ പരിഗണനയിൽ)എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.

പാലക്കാട്, ചെങ്ങന്നൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ തീരുമാനം വൈകാതെ ഉണ്ടാകും. മറ്റ് മണ്ഡലങ്ങളിൽ ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഇറങ്ങുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here