അസ്ഥിയിൽ പിടിച്ച പ്രണയം: ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പന്തളം സ്വദേശിനി ഒളിച്ചോടിയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം

0
171

കോട്ടയം:ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് 26കാരി പോയത് ഭർത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ 52കാരനൊപ്പം. പന്തളം സ്വദേശിനിയാണ് അച്ഛനാവാകാൻ പ്രായമുളള ആളോടൊപ്പം ഒളിച്ചോടിയത്. പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും പൊക്കി.

ചങ്ങനാശേരി സ്വദേശിയാണ് കാമുകൻ. ഏറെ നാൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇവർ ഒളിച്ചോടാൻ തീരുമാനിച്ചത്. കൂട്ടുകാരന്റെ വീട്ടിലേക്ക് യുവതിയെയും കൂട്ടി ഭർത്താവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഈ വരവിലൂടെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്.പക്ഷേ, ആരും അറിഞ്ഞില്ല. ഒരു സൂചനയും ഇവർ നൽകിയതുമില്ല. കഴിഞ്ഞദിവസം ഇരുവരെയും കാണാതായതോടയാണ് പ്രണയബന്ധം പുറത്തറിഞ്ഞത്. ഇരുവരും ഒളിച്ചോടിയെന്ന് ഇരുവീട്ടുകാർക്കും ആദ്യം വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. ഒടുവിലാണ് സത്യാവസ്ഥ ബോദ്ധ്യപ്പെട്ടത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പന്തളംപൊലീസിൽ പരാതി നൽകുകയായിരുന്നു. 52കാരനെ കാണാനില്ലെന്ന് കാട്ടി അയാളുടെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here