കര്‍ണാടക മന്ത്രി യു.ടി.ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കാസര്‍കോട് സ്വദേശിയും

0
263

മംഗളൂരു (www.mediavisionnews.in): കര്‍ണാടക മന്ത്രിസഭയില്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി. ഖാദര്‍ വീണ്ടും അംഗമായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലും കാസര്‍കോട് സ്വദേശിയെ നിയമിച്ചതും അഭിമാനമായി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ കാനത്തൂരിലെ ജയകൃഷ്ണനാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഏക മലയാളി. ഇത് രണ്ടാം തവണയാണ് ജയകൃഷ്ണന്‍ യു. ടി. ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാകുന്നത്.

പേഴ്‌സണല്‍ അസിസ്റ്റന്റാണ്. മന്ത്രി യു.ടി.ഖാദറിന്റെ പിതാവ് യു.ടി.ഫരീദ് എം.എല്‍.എ ആയിരുന്ന കാലത്ത് തന്നെ ജയകൃഷ്ണന്‍ സഹായിയായുണ്ടായിരുന്നു. പിന്നീട് ഖാദര്‍ എം.എല്‍.എ ആയപ്പോഴും ഈ ബന്ധം തുടരുകയായിരുന്നു. സേവാദള്‍ ജില്ലാ ചീഫ് ഓര്‍ഗനൈസറായിരുന്ന ജയകൃഷ്ണന്‍ ദേശീയ ഇന്‍സ്ട്രക്റ്റര്‍ കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ്, മണ്ഡലം, ജില്ല ഭാരവാഹിയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here