Friday, November 1, 2024
Home Latest news ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍

ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ ഇനി യുഎഇയിലും; അംഗീകാരം നല്‍കി അധികൃതര്‍

0
187
ദുബൈ: ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബൈയില്‍ അംഗീകാരം. ഇതോടെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇനി ഇന്ത്യന്‍ നിര്‍മിത വാക്സിനും ലഭ്യമാവുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ആസ്‍ട്രസെനിക വാക്സിന്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‍തു. പ്രത്യേക സുഹൃത്ത് – പ്രത്യേക ബന്ധം എന്നാണ് വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിനെ സഹായിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഇത് ആരോഗ്യ രംഗത്തെ ഇന്ത്യ – യുഎഇ സഹകരണത്തിന് മറ്റൊരു ഉദാഹരണമാണെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം കൊവിഡ് വാക്സിന്‍ ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നതായി ദുബൈ മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്‍തു.

LEAVE A REPLY

Please enter your comment!
Please enter your name here