പോളിയോ തുളളിമരുന്നിന് പകരം നൽകിയത് സാനിറ്റൈസർ തുളളികൾ; ആശുപത്രിയിലായത് 12 കുട്ടികൾ

0
360

മുംബയ്: പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടെ് ഒരു ഡോക്ടറും ആശാവർക്കറും ഉൾപ്പടെ മൂന്നുപേരെ സസ്പെൻഡുചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കുഞ്ഞുങ്ങൾക്ക് നൽകേണ്ട പോളിയാേ തുളളിമരുന്നിന് സമീപത്തുണ്ടായിരുന്ന സാനിറ്റൈസർ അബദ്ധത്തിൽ നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിലുളള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here