തിരിച്ചടിയിൽ നിന്ന്​ കരകയറാൻ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​

0
233

പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങൾ പരസ്യപ്പെടുത്തിയതിന്​ പിന്നാലെ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പിന്​​ നേരിടേണ്ടി വന്നത്​​ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അതിനിടെ, വർഷങ്ങളായി ഫീൽഡിലുണ്ടായിട്ടും വാട്​സ്​ആപ്പിനെ പോലെ കാര്യമായ ചലനം സൃഷ്​ടിക്കാനാകാതെ പോയിരുന്ന സിഗ്നലിനും ടെലഗ്രാമിനും നേട്ടമുണ്ടാക്കാനും സാധിച്ചു.

ഉപയോക്​താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി എത്തിയിരിക്കുകയാണ്​ വാട്​സ്​ആപ്പ്​. വാട്ട്‌സ്ആപ്പ് വെബിലും ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിലും അക്കൗണ്ട്​ ലിങ്കുചെയ്യുന്നതിന് ഇനിമുതൽ​ മറ്റൊരു സുരക്ഷാ ലെയർ കൂടി ചേർക്കുമെന്നാണ്​ കമ്പനിയുടെ വാഗ്​ദാനം.

അതായത്​, വരും ആഴ്​ച്ചകളിൽ അപ്​ഡേറ്റിലുടെ പുതിയ സുരക്ഷാ ഫീച്ചർ ലഭിക്കുന്നതോടെ, ഉപയോക്താക്കൾക്ക്​​ അവരുടെ കമ്പ്യൂട്ടറിലേക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിനായി ഫിംഗർപ്രിൻറ്​ അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിക്കേണ്ടി വന്നേക്കും. നിങ്ങളുടെ സാന്നിധ്യമില്ലാതെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ലിങ്കുചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയെന്നതാണ് ഇൗ അധിക സുരക്ഷയുടെ ലക്ഷ്യമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

സ്വകാര്യത പ്രശ്‌നങ്ങൾക്ക് തിരിച്ചടി നേരിടുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചത് എന്നത്​ ശ്രദ്ധേയമാണ്. ഫേസ്​ ​െഎഡിയും വിരലടയാള ഒതൻറിക്കേഷനും ഉപയോക്താവി​െൻറ മൊബൈൽ ഫോണിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹാൻഡ്‌സെറ്റി​െൻറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ വാട്ട്‌സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും അവർ ഉറപ്പുനൽകുന്നു.

ഇനിമുതൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുമായി വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷൻ ലിങ്കുചെയ്യുന്നതിന്, ഫോണിൽ ഫേസ്​ ​െഎഡി അല്ലെങ്കിൽ ഫിംഗർപ്രിൻറ്​ അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാനർ ആക്സസ് ചെയ്യാൻ കഴിയും, അത് കമ്പ്യൂട്ടറുമായുള്ള ലിങ്കിങ്​ പ്രക്രിയ പൂർത്തിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here