തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ധന വില കുത്തനെ ഉയർത്തുന്നത് വിവിധതരം നികുതികളാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതികൾ കൂട്ടത്തിലുണ്ട്. പെട്രോൾ ലീറ്ററിന് 29.78 രൂപയാണ് അടിസ്ഥാന വില. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റു ചെലവുകളും കൂട്ടുമ്പോൾ ഒരു ലീറ്റർ പെട്രോളിന്റെ വില 62.96 രൂപയാകും. ഇതിന്റെ കൂടെ സംസ്ഥാനവിൽപ്പന നികുതിയായ 18.94 രൂപയും സെസും ഡീലർ കമ്മിഷനുമെല്ലാം ചേരുമ്പോള്‍ വില 86.46 രൂപയിലെത്തും. ഡീസലിന്റെ അടിസ്ഥാനവില 30.95 രൂപയാണ്. നികുതിയും സെസുമെല്ലാം ചേരുമ്പോള്‍ വില 80.67 രൂപയാകും.
ഇന്ധനത്തിന്റെ നികുതിഘടന ( ജനുവരി 27ലെ കണക്ക്, കൊച്ചിയിലെ വില)