സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു: രണ്ടുദിവസംകൊണ്ട് കുറഞ്ഞത് 1,280 രൂപ

0
199

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയുമായി. ഇതോടെ രണ്ടുദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 1280 രൂപയാണ്.

ആഗോള വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,836.30 ഡോളര്‍ നിലവാരത്തിലാണ്. വെള്ളിയാഴ്ചയിലെ വിലയില്‍നിന്ന് 3.4ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായംവര്‍ധിച്ചതും ഓഹരി വിപണികുതിച്ചതുമൊക്കെ സ്വര്‍ണത്തെ ബാധിച്ചു.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 48,760 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ ഇടിവ് 2,350 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here