നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കുടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫിൽ കാര്യങ്ങൾ നല്ലരീതിയിലാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലേക്ക് എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ പ്രതിനിധികൾ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചർച്ച പോസിറ്റീവായി ആരോഗ്യകരമായ നിലയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് ശ്രമിക്കുന്നത്. അത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.