എസ്ഡിപിഐ പിന്തുണ: വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റിനെ കോൺഗ്രസ് പുറത്താക്കി

0
190

തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കോൺഗ്രസില്‍ നിന്ന് പുറത്താക്കി. പ്രസിഡന്‍റ് ബീന ജയനെയും വൈസ് പ്രസിഡന്‍റ് ജഗന്നാഥന്‍പിളളയെയുമാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെയാണ് ഇരുവരും അധികാരത്തിലെത്തിയത്. തുടർന്ന് പദവികൾ രാജി വെക്കാൻ കോൺഗ്രസ് നിർദേശിച്ചിരുന്നു. ഈ നിർദേശം അനുസരിക്കാതിരുന്നതോടെയാണ് പുറത്താക്കൽ.

25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് കോണ്‍ഗ്രസിന് ഭരണം ലഭിച്ചത്. 21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9ഉം യുഡിഎഫിന് 8ഉം അംഗങ്ങളായിരുന്നു. മൂന്ന് സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു. എസ്ഡിപിഐ അംഗത്തിന്‍റെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചതോടെ ഇരുമുന്നണികളും തുല്യനിലയിലായി. ഇതോടെ നറുക്കടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിച്ചു. ആരൊക്കെ അനുകൂലിച്ചെന്ന് അറിയില്ല, നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചതെന്നാണ് പ്രസിഡന്‍റിന്‍റെ നിലപാട്.

എസ്ഡിപിഐ പിന്തുണ ലഭിച്ച പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിട്ടുണ്ട്. പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ലി​ലും തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ടുമാണ് രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here