സുപ്രധാന മാറ്റത്തിനൊരുങ്ങി വാട്​സ്​ആപ്​

0
203

കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​. വിവിധ ​ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകൾ​ ഉപയോഗിക്കാൻ പുതുവർഷത്തിൽ കഴിയുമെന്നാണ്​ റിപ്പോർട്ട്​. ഇതിനുള്ള പരീക്ഷണങ്ങൾ വാട്​സ്​ ആപ്​ ആരംഭിച്ചതായി വാബീറ്റ ഇൻഫോ റിപ്പോർട്ട്​ ചെയ്യുന്നു.

ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറിൽനേരിട്ട്​ പേസ്റ്റ്​ ചെയ്​ത്​ അയക്കാനുള്ള സൗകര്യവും​ വാട്​സ്​ ആപിലെത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ്​ പുരോഗമിക്കുന്നത്​. ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്​.

നേരത്തെ വോയ്​സ്​ വിഡിയോ കോളുകൾ വെബ്​ വേർഷനിൽ വാട്​സ്​ ആപ്​ പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്​. എന്നാൽ, ഫീച്ചർ ഇതുവരെ വാട്​സ്​ ആപ്​ പുറത്തിറക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here