കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് പേരെയും മംഗൽപ്പാടി പഞ്ചായത്തിലെ അറ് പേരെയും മുസ്ലിം ലീഗിൽ നിന്നും സസ്പെൻഡ് ചെയ്തു

0
229

കോഴിക്കോട് (www.mediavisionnews.in): കാസര്‍കോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാസര്‍ക്കോട് മുനിസിപ്പാലിറ്റി 20-ാം വാര്‍ഡ് ഫോര്‍ട്ട് റോഡിലെ റാശിദ് പൂരണം, ആസിഫ് എവറസ്റ്റ്, മംഗല്‍പാടി പഞ്ചായത്തിലെ അബൂബക്കര്‍ ബടകര, റഫീഖ് ഫൗസി, അബ്ദുര്‍ റഹ്‌മാന്‍ മിപ്പിരി, നാസര്‍ മിപ്പിരി, സകരിയ, ഉമര്‍ രാജാവ് എന്നിവരെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗീക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

തദ്ദേശ തെരെഞ്ഞടുപ്പിന് മുന്നോടിയാണ് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ വിമത കൗണ്‍സിലര്‍ റാശിദ് പൂരണത്തെയും ഒപ്പമുള്ള നേതാക്കളെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കിയത്‌.

വിമതര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് കൊണ്ട് ഇവര്‍ പാര്‍ട്ടിയുമായി തെരെഞ്ഞെടുപ്പില്‍ സഹകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് റാശിദ് പൂരണത്തെയും ഒപ്പമുള്ള ആസിഫിനെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here