ബംഗളുരൂ: കര്‍ണാടക ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനെ കോണ്‍ഗ്രസ് അംഗങ്ങള്‍ കസേരയില്‍ നിന്ന് വലിച്ച് താഴെയിറക്കി പിടിച്ചുവലിച്ച് പുറത്താക്കുന്ന വിഡിയോ പുറത്ത്. ജനതാദള്‍ സെക്യുലര്‍ നേതാവും ഡപ്യൂട്ടി ചെയര്‍മാനുമായ ഭോജെഗൗഡയെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിടിച്ചുവലിച്ചു സഭയില്‍ നിന്നു പുറത്തു കൊണ്ടുപോത്.
സഭയില്‍ ബി.ജെ.പിയുടെ ആവശ്യത്തെ ഡെപ്യൂട്ടി ചെയര്‍മാന്‍ പിന്തുണയ്ക്കുമെന്ന് ഭയത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം. ബി.ജെ.പി കര്‍ണാടക നിയമസഭ ഈയിടെ പാസാക്കിയ ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമം എന്നിവ കൗണ്‍സിലില്‍ പരിഗണയ്ക്ക് വരാനിരിക്കെയായിരുന്നു സംഭവങ്ങള്‍. ഭോജെഗൗഡയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസേരയില്‍ നിന്ന് വലിച്ചിറക്കി പിടിച്ച്‌വലിച്ച് കൊണ്ടുപോകുന്ന വിഡിയോയാണ് പുറത്തുവന്നത്.
ഉടന്‍ സഭയിലെത്തിയ ചെയര്‍പേഴ്‌സണ്‍ കെ പ്രതാപചന്ദ്ര ഷെട്ടി സഭ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. തുര്‍ന്ന് കോണ്ഡഗ്രസ് നേതാവുകൂടിയായ ചെയര്‍ പേഴ്‌സണേ നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
നേരത്തെ ഷെഡ്യൂള്‍ ചെയ്ത പ്രകാരം വിളിച്ചുചേര്‍ത്ത സമ്മേളനം നിര്‍ത്തിവച്ച
ചെയര്‍ പേഴ്‌സണെനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്നും ബി.ജെ പി ആവശ്യപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന കര്‍ണാടതയില്‍ ലജിസ്ലേറ്റീഴ് കൗണ്‍സിലില്‍ കോണ്‍ഗ്രസ്- ജതാദള്‍ സഖ്യത്തിനാണ് ഭൂരിപക്ഷം. കൗണ്‍സിലില്‍ ഗോവധ നിരോധന നിയമത്തെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. നിയമം കര്‍ഷകരുടെ താല്‍പ്പര്യത്തെ ഹനിക്കുന്നതാണെന്നും ബി.ജെ.പി വര്‍ഗീയദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.