തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ; പ്രതീക്ഷയോടെ മുന്നണികൾ, വോട്ടെണ്ണലിന് വിപുലമായ ക്രമീകരണം

0
171

കേരളത്തിൽ മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ‌കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.

തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും എണ്ണും. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണം.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധം. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്‌സൈറ്റും സജ്ജമായികഴിഞ്ഞു.

ഒന്നാംഘട്ടത്തില്‍ 73 ശതമാനവും രണ്ടാംഘട്ടത്തില്‍ 76.78 ശതമാനവുമായിരുന്നു പോളിങ്. കോവിഡിനെ മറികടന്നും ആളുകള്‍ ബൂത്തിലേക്ക് ഒഴുകിയെത്തിയത് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here