ഖത്തര്‍ (www.mediavisionnews.in):ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് ഒരു വര്‍ഷം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍ നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു.
പക്ഷേ മേഖലയിലെ പ്രതിസന്ധി ഇപ്പോഴും അയവില്ലാതെ തുടരുന്നുണ്ട്. സൗദി ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 ഇന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഖത്തര്‍ ഇതു വരെ തയ്യാറായിട്ടില്ല. ദേഹാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്നതായി ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ആരോപിക്കുന്നു.
ഇതു വരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ അതില്‍ വിട്ടുവീഴ്ച വരുത്താന്‍ തയാറായിട്ടില്ല. ഇതോടെ മേഖലയിലെ പ്രതിസന്ധി ജിസിസിയിലേക്കും (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) വ്യാപിച്ചിട്ടുണ്ട്.
ഖത്തറിന് ഏറ്റവുമധികം വ്യാപര വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് സൗദിയും യുഎഇയുമായിട്ടായിരുന്നു. ഇൗ രാഷ്ട്രങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത് അവരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇതു വ്യോമ ഗതാഗതം ഉള്‍പ്പെടയുള്ളവ സൗദിയും യുഎഇയും ഉപരോധത്തിന്റെ ഭാഗമായി നിഷേധിച്ചതു കൊണ്ട് പ്രതീക്ഷിച്ച പോലെ ഫലം കണ്ടില്ല.
ഖത്തര്‍ എയര്‍വെയ്സിന്റെ വരുമാനം 25 ശതമാനത്തോളമാണ് ഒരു വര്‍ഷത്തിനിടെ ഇടിഞ്ഞത്. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലേക്കുള്ള സര്‍വീസായിരുന്നു ഖത്തര്‍ എയര്‍വെയ്സിന്റെ പ്രധാന വരുമാനം. ഇതു നഷ്ടമായതാണ് വരുമാനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് കാരണം. പുതിയ റൂട്ടുകള്‍ കണ്ടെത്തി ഖത്തര്‍ പല സര്‍വീസുകളും നടത്തുന്നുണ്ട്. പക്ഷേ പലതും നഷ്ടത്തിലാണ്.
മറ്റ് അറബ് രാഷ്ട്രങ്ങള്‍ നിന്നുള്ള സന്ദര്‍ശകരും ഖത്തറിലേക്ക് വരുന്നത് കുറഞ്ഞത് ടൂറിസത്തിന് തിരിച്ചടിയായി. രാജ്യത്തെ വിദേശ നാണ്യ ശേഖരം 39.7 ബില്യന്‍ ഡോളറായി കുറത്തത് ഇതിന്റെ അടയാളമായിട്ടാണ് കണാക്കുന്നത്. ഉപരോധം കാരണം ഖത്തര്‍ ഭീകര സംഘടനകള്‍ക്ക് സഹായം ചെയുന്നതിന് കുറഞ്ഞതായി സൗദി ഉള്‍പ്പെടയുള്ള രാഷ്ട്രങ്ങള്‍ പറയുന്നത്. ഇത് ഗള്‍ഫ് മേഖലയുടെ സുരക്ഷിതത്വം വര്‍ധിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ഉപരോധം കാരണം വലിയ തോതില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണ് അനുഭവപ്പെട്ടിരുന്നത്. ഉപരോധം ഇനിയും നീണ്ടുപോയാല്‍ അതു ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും.