കാന്‍പുര്‍: ബിജെപി ദില്ലി വക്താവ് സന്ദീപ് ശുക്ലയും(45) അദ്ദേഹത്തിന്റെ ഭാര്യ അനിതയും(42) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ താതിയ പ്രദേശത്താണ് അപകടം. ട്രക്കിലിടിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിമിടിച്ചതാണ് അപകടകാരണം. എല്ലാവരെയും തിര്‍വ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സന്ദീപും അനിതയും മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ മക്കളായ സിദ്ദാര്‍ഥ്(10), അഭിനവ്(6), ആരവ്(3), ബന്ധുക്കളായ അമിത് കുമാര്‍(19), ആര്യന്‍ ശര്‍മ(23) എന്നിവര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രതാപ്ഗഢിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. ട്രക്ക് ഡ്രൈവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.