തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി. ഭാസ്കരന്‍

0
213

പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരന്‍. ഉച്ചക്ക് മുമ്പ് ഫലം പുറത്ത് വിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ കൊട്ടിക്കലാശം നടത്തിയാല്‍ കേസ്സെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

സാധാരണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് ഏർപ്പെടുന്നതെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ് കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈന്‍ ഉള്ളവർക്കും പോസ്റ്റല്‍ വോട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റല്‍ വോട്ട് അധികാമായി എണ്ണാനുള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം കുറച്ച് വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. പതിവ് രീതികള്‍ പോലെ ഇത്തവണ കൊട്ടിക്കലാശം നടത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ കർശന നിർദ്ദേശം നല്‍കി.

കൊട്ടിക്കലാശം നടത്തിയാല്‍ നിലവിലെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്സെടുക്കുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്യല്‍ പ്രചരണം തുടരുന്നതാണ് നല്ലതെന്നും വി ഭാസ്കരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here