മോദിയുടെ ഉരുക്കുകോട്ടയില്‍ ബി.ജെ.പിക്ക് തോൽവി; വാരണാസിയിൽ രണ്ട് സീറ്റ് നഷ്ടം

0
188

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉരുക്കുകോട്ടയായ യു.പിയിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തോൽവി. രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് വാരണാസിയിൽ നഷ്ടമായത്. രണ്ടിടത്തും എസ്.പി സ്ഥാനാർഥികള്‍ വിജയം കൊണ്ടുപോയി. പത്ത് വർഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം അറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 11 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്.

നിയമസഭ കൗൺസിലിലേക്ക് വാരണാസി ഡിവിഷനിൽ നിന്ന് അധ്യാപകർ, ബിരുദധാരികൾ എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ബി.ജെ.പി തോൽവിയറിഞ്ഞത്. ഗ്രാജ്വേറ്റ് സീറ്റിൽ അശുതോഷ് സിൻഹ വിജയിച്ചപ്പോൾ ടീച്ചേഴ്സ് സീറ്റിൽ ലാൽ ബിഹാരി യാദവ് വിജയിച്ചു. ഫലം വന്ന ഒമ്പത് സീറ്റുകളിൽ ബി.ജെ.പി നാലും എസ്.പി മൂന്നും സ്വതന്ത്രർ രണ്ടും ഇടത്ത് വിജയം നേടി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ആസ്ഥാനമാ‍യ നാഗ്പൂരിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റായിരുന്നു നാഗ്‍പുര്‍.

LEAVE A REPLY

Please enter your comment!
Please enter your name here