രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു

0
246

ദുബൈ: കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വനീയമായ ആ വിജയം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ഡിസംബര്‍ മൂന്നിന് ബിഗ് ടിക്കറ്റിന്റെ 222-ാം സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)ആണ് ജോര്‍ജ് ജേക്കബിന് ലഭിച്ചത്. ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം ദുബൈയിലാണ് ജോര്‍ജ് ജേക്കബ് താമസിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് 51കാരനായ ഇദ്ദേഹം. 

കഴിഞ്ഞ രണ്ടു വര്‍ഷമായി മിക്കവാറും എല്ലാ മാസവും ഞാന്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും മെഗാ നറുക്കെടുപ്പില്‍ വിജയിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെും ജോര്‍ജ് ജേക്കബ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റാണ് ജോര്‍ജിന് ഭാഗ്യം കൊണ്ടുവന്നത്. ഡ്രൈവിങിനിടെയാണ് റിച്ചാര്‍ഡിന്റെ ഫോണ്‍ കോളെത്തിയത്. വാഹനം റോഡരികില്‍ നിര്‍ത്തിയാണ് സംസാരിച്ചത്. ഏറെക്കാലത്തിന് ശേഷം കേള്‍ക്കുന്ന ഏറ്റവും നല്ല വാര്‍ത്തയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ കട അടുത്തിടെ ജോര്‍ജ് ദുബൈയില്‍ ആരംഭിച്ചിരുന്നു. പ്രതിസന്ധി സമയത്ത് ഈ വിജയം വളരെ വലുതാണെന്ന് ജോര്‍ജ് ‘ഗള്‍ഫ് ന്യൂസി’നോട് പറഞ്ഞു. 24 വയസ്സുള്ള മകളും 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് ജോര്‍ജിനുള്ളത്. മകന്‍ ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മക്കളുടെ ഭാവിക്കായി പണം മാറ്റിവെക്കുമെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here