രമേശ് ചെന്നിത്തലക്കും കെ എം ഷാജിക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

0
182

ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി.

ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. പകരം സ്പീക്കറുടെ അനുമതി തേടി.

വി.ഡി.സതീശൻ, കെ.അൻവർ സാദത്ത് എന്നിവർക്കെതിരെയുള്ള അന്വേഷണത്തില്‍ സ്പീക്കർ കൂടുതൽ വിശദാംശങ്ങൾ തേടി. ആഭ്യന്തര വകുപ്പോ അന്വേഷണ ഉദ്യോഗസ്ഥനോ വിശദാംശങ്ങൾ നൽകണം. പുനർജനി പദ്ധതിയിലാണ് സതീശനെതിരെ അന്വേഷണം. പാലം നിർമാണ അഴിമതിയിലാണ് അൻവർ സാദത്തിനെതിരെ അനുമതി തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here