ആലപ്പുഴ: ദയവ് ചെയ്ത് തനിക്ക് വോട്ട് ചെയ്യരുത് എന്ന അപേക്ഷയുമായി വോട്ടര്‍മാരെ സമീപിക്കുകയാണ് ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍നിന്നും മത്സരിക്കുന്ന അരിതാ ബാബുവാണ് വോട്ട് ചെയ്യല്ലേയെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്.
പുന്നപ്ര ഡിവിഷനില്‍ അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് അരിത. കോണ്‍ഗ്രസ് വിമതയല്ല. ചെറിയൊരു അബദ്ധം പിണഞ്ഞതാണ്. പാര്‍ട്ടി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അരിത നാമനിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, പാര്‍ട്ടി പറഞ്ഞ സമയത്ത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ അരിത സ്ഥാനാര്‍ത്ഥിയായി. കന്നിയങ്കക്കാരിയൊന്നുമല്ല അരിത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരിതയായിരുന്നു ജയിച്ചത്. തനിക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യം ഉന്നയിക്കുന്നതിനോടൊപ്പം തന്നെ കൃഷ്ണപുരം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി ശ്രീകുമാറിന് വേണ്ടി വോട്ടുചോദിക്കുക കൂടി ചെയ്യുന്നുണ്ട് അരിത.