കാമുകന്റെ ജനനേന്ദ്രിയം ഹെയർ ഡ്രയർ ഉപയോഗിച്ച് പൊള്ളിച്ച കാമുകിക്ക് മൂന്നു വർഷവും അഞ്ചു മാസവും തടവ് ശിക്ഷ. 39 കാരിയായ യുവതിയാണ് 32 കാരനായ കാമുകനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഇതിനു പിന്നിലെ പ്രകോപനം കേട്ടവർ അമ്പരന്നിരിക്കുകയാണ്
ജനനേന്ദ്രിയം പൊള്ളിവരുന്നത് വരെ യുവതി തന്റെ ക്രൂരകൃത്യം തുടർന്നു. ശേഷം വെന്തുപൊങ്ങിയ കുമിള പൊളിക്കുകയും ചെയ്തു അത്രേ. ഇവിടം കൊണ്ടും തീർന്നില്ല. ഇത്രയും ചെയ്ത ശേഷം ഇയാളുടെ തല ചുമരിൽ ഇടിപ്പിക്കുകയും തുടയിൽ തിളച്ച വെള്ളം ഒഴിക്കുകയും ചെയ്തു. കിടപ്പറക്കുള്ളിലെ വിചിത്രമായ കാരണത്തിനാണ് യുവതി ഇതെല്ലം ചെയ്തത്
ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കാമുകന് ലിംഗോദ്ധാരണം സംഭവിക്കുന്നില്ല എന്നതാണ് യുവതിയെ ചൊടിപ്പിച്ചത്. ഹോംഗ്കോങ്ങിലാണ് സംഭവം. ചികിത്സയ്ക്കായി എത്തിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു യുവതിയുടെ വിശദീകരണം എന്ന് ചികിത്സിച്ച ഡോക്‌ടർ പറഞ്ഞു
തീർന്നില്ല, ഇത്രയും സംഭവിച്ച ശേഷവും കാമുകന് എപ്പോൾ വീണ്ടും സെക്സ് ചെയ്യാം എന്നായി യുവതിയുടെ ചോദ്യം. യുവതിയുടെ മാനസിക നിലയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2019ൽ ഇവർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
2018ൽ കാമുകൻ വിവാഹം ചെയ്യാൻ മുന്നോട്ടുവന്നിരുന്നത്രെ. പക്ഷെ യുവതിയുടെ അച്ഛൻ തടസ്സം പറഞ്ഞു. ലൈംഗിക ജീവിതത്തിൽ യുവതി അതൃപ്തയാണെന്നു കോടതിയിൽ പറഞ്ഞതായി തായ്‌വാൻ ആപ്പിൾ ഡെയിലിയുടെ റിപ്പോർട്ടിൽ പറയുന്നു
കോണ്ടം ധരിക്കുമ്പോഴാണ് കാമുകന് പ്രശ്നമെന്ന് യുവതി. എന്നിരുന്നാലും താൻ കാമുകനെ സ്നേഹിക്കുന്നു എന്നാണ് യുവതി ഇപ്പോഴും പറയുന്നത്