പൈവളികെ ബിജെപിയിൽ പൊട്ടിത്തെറി, എസ്.സി മോർച്ച നേതാവ് ബിജെപിക്കെതിരെ വിമതനായി മത്സരിക്കും

0
170

പൈവളികെ: ബിജെപി പ്രമുഖ നേതാവും പൈവളികെ പഞ്ചായത്ത് എസ്.സി മോർച്ച പ്രധാന ഭാരവാഹിയും കൂടി ആയ വയ് രാമ ബി ജെപി ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നു. പൈവളികെ ഗ്രാമ പഞ്ചായത്തിൽ എസ്.സി സംവരണമുള്ള അഞ്ചാം വാർഡിലാണ്എസ്.സി മോർച്ച നേതാവ് മത്സരിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയ സ്വാതീനമുള്ള ഈ നേതാവ് മത്സരിക്കുന്നതോടെ ബിജെപി മുളിഗദ്ദേയിൽ പരാജയ ഭീതിയിലാണ്. അതെ സമയം ബിജെപി സ്ഥാനാർഥി മഞ്ജുനാഥനെതിരെ മറ്റൊരു മഞ്ചുനാഥ അപരനായി ഇതേ വാർഡിൽ മത്സരി ക്കുന്നത്തും ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. LDF ആകട്ടെ നല്ല ആത്മ വിശ്വാസത്തിലാണ്. മുളിഗദ്ദേ അഞ്ചാം വാർഡിൽ ബിജെപി യെ പരാജയപ്പെടുത്താനുള്ള ശ്രമം വർഷങ്ങൾക്ക് മുമ്പ് LDF പ്രവർത്തകർ ആരംഭിച്ചതാണ്. ഈ വാർഡിൽ പ്രധാന മത്സരം എൽഡിഎഫും ബിജെപിെയു തമ്മിലാണ്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഗണേശ് ബി എ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനവും നാട്ടുകാർക്കെല്ലാം സുപരിചിതനുമാണ്. ഇതോടെ മുളിഗദ്ദേയിൽ പോരാട്ടം കനക്കുമെന്ന്‌ ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here