ലണ്ടൻ: തകർപ്പൻ ഫോമിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന ടോട്ടൻ ഹാം ഹോട്സ്പർ താരങ്ങളുടെ ക്രിക്കറ്റ് വിഡിയോ വൈറൽ. കളിക്കിടെ വേഗതയേറിയ ഷോട്ട് കാലുകൊണ്ട് തട്ടി ക്യാച്ചെടുത്ത ഡെലെ അലിയാണ് വിഡിയോയിലെ താരം. സൂപ്പർ താരങ്ങളായ ഗാരെത് ബെയിൽ, ഹാരി കെയ്ൻ തുടങ്ങിയവരും വിഡിയോയിലുണ്ട്.
കടുത്ത ക്രിക്കറ്റ് ആരാധകനായ ഇംഗ്ലണ്ടിെൻറ മുൻ ഗോൾ കീപ്പർ ജോ ഹാർട്ടിന് തെൻറ പ്രകടനം ഇഷ്ടപ്പെട്ടോയെന്ന് ഡെലെ അലി ഇൻസ്റ്റഗ്രാമിൽ വിഡിയോക്കൊപ്പം ചോദിക്കുന്നുണ്ട്. 2019 ലോകകപ്പിനെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഹാരി കെയ്നെ സന്ദർശിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങൾ പരിശീലനത്തിനിടെ ഫുട്ബാൾ കളിക്കാറുണ്ട്, പക്ഷേ ഫുട്ബാൾ താരങ്ങൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് കോഹ്ലി ചോദിച്ചിരുന്നു.
https://www.instagram.com/p/CH71wLfHd0j/?utm_source=ig_web_button_share_sheet
പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ പൂർത്തിയാക്കപ്പോൾ 20 പോയൻറുമായി ടോട്ടൻ ഹാം ഒന്നാമതാണ്. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിെയ രണ്ട് ഗോളിന് ടോട്ടൻ ഹാം തോൽപ്പിച്ചിരുന്നു.