ഉപ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത് കമ്മിറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായ വര്‍ത്തമാനകാല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല തരംഗമാണെന്നതില്‍ തര്‍ക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉപ്പള സി.എച്ച് സൗദത്തിൽ ചേർന്ന യോഗം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇർഷാദ് മല്ലന്ഗി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആസിഫ് പി.വൈ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ പി.എം സലിം, ഉമ്മർ അപ്പോളോ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, കെ.എഫ് ഇഖ്‌ബാൽ, നൗഫൽ ചെറുഗോളി, ഫാറൂഖ് മാസ്റ്റർ, റഷീദ് പത്വാടി, നൗഷാദ്, റഫീഖ് അപ്പി, ഹൈദർ, സൂഫി ബന്തിയോട്, ആസിഫ് മുട്ടം തുടങ്ങിയവർ സംബന്ധിച്ചു.