കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയാവുമ്പോൾ വിജയാരംഭത്തോടെ എൽ.ഡി.എഫ് തുടക്കം കുറിച്ചു.
കണ്ണൂർ ആന്തൂർ നഗരസഭയിലെക്കുള്ള ആറ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.
എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും വേണ്ടി ഒരാൾ പോലും മത്സരരംഗത്തിറങ്ങിയില്ല
നഗരസഭ പിറവിയെടുത്ത 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 വാര്‍ഡില്‍ 14-ലും ഇടതുമുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.