നാണമില്ലാത്ത വര്‍ഗങ്ങള്‍, ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ല; കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി, ‘ടിഷര്‍ട്ട് വിവാദ’ത്തില്‍ പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍

0
202

തൃശ്ശൂര്‍: ധരിച്ച ടിഷര്‍ട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍. കുറ്റപ്പെടുത്താനായിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നയാളുകളോട് താന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ആരാധകരുമായി സംവദിക്കവെയാണ് ധരിച്ച ടി ഷര്‍ട്ടുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഫിറോസ് ധരിച്ച ടിഷര്‍ട്ട് ലക്ഷ്വറി ബ്രാന്‍ഡായ ഫെന്‍ഡിയുടെത് ആയിരുന്നു. 500 ഡോളര്‍ അഥവാ 35000 ഇന്ത്യന്‍ രൂപയോളം വിലവരുന്ന ടി ഷര്‍ട്ടാണ് ഫിറോസ് ധരിച്ചിരിക്കുന്നതെന്ന് സോഷ്യല്‍മീഡിയ ഒറ്റനോട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു.

ഇക്കാര്യം ചിലര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്യുകയും ചെയ്തു. ഒരു ജോലിയുമില്ലാതെ ഓണ്‍ലൈന്‍ ചാരിറ്റി തൊഴിലാക്കിയ ഫിറോസിന് എങ്ങനെയാണ് ഇത്രയേറെ പണം വസ്ത്രത്തിനായി ചിലവഴിക്കാന്‍ എന്നാണ് ചിലരുടെ സംശയം.

ഇതിന് പിന്നാലെയാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി മറ്റൊരു വീഡിയോയിലൂടെ ഫിറോസ് രംഗത്തെത്തിയത്. ‘ആയിരം രൂപകൊണ്ട് ടിഷര്‍ട്ട് എടുക്കാന്‍ ഒരു ഷോപ്പില്‍ പോയി. എന്റെ കയ്യില്‍ അതിന്റെ ബില്ലൊക്കെ ഉണ്ട്. രണ്ട് ടീഷര്‍ട്ടും, ഒരു ബാഗും, ഒരു ട്രാക്‌സ്യൂട്ടും എടുത്തു. ഇവിടത്തെ മുപ്പത് രൂപയാണ് ടിഷര്‍ട്ടിന് വില. ‘-ഫിറോസ് പറഞ്ഞു.

ഒരു വിഭാഗം ആളുകള്‍ നിരന്തരം തനിക്കെതിരെ ഇറങ്ങിത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.കുറ്റപ്പെടുത്താനായിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നയാളുകളോട് താന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് നിങ്ങള്‍ അറിയേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു.

പാവങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ കൂടെനിന്ന അനേകായിരം പ്രവാസികള്‍, ഞാന്‍ കാണിക്കുന്ന അക്കൗണ്ടുകളിലേക്ക് പണമയച്ചപ്പോള്‍, ഒരു ദിവസം കൊണ്ട് ലക്ഷങ്ങളും കോടികളുമായപ്പോള്‍, അത് കണ്ട് കണ്ണ് തള്ളി അല്ലെങ്കില്‍ അസൂയ മൂത്ത് പ്രാന്ത്പിടിച്ച് കുറേ എണ്ണങ്ങള്‍ ഇറങ്ങിത്തിരിച്ച് ഇങ്ങനത്തെ വിമര്‍ശനങ്ങള്‍ കൊണ്ടുവരുന്നു.

വല്ലാത്ത ലോകമാണ്. നന്മചെയ്തതിന്റെ പേരിലാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഞാന്‍ ഇതിനെയൊക്കെ രസകരമായിട്ട് എടുക്കുന്നയാളാണ്. കാരണം വിവാദങ്ങളാണ് ഒരു മനുഷ്യനെ വളര്‍ത്തുന്നത്. നിങ്ങള്‍ മുപ്പത്തയ്യായിരം രൂപയുടെ ടിഷര്‍ട്ട് ഫിറോസ് ഇട്ടെന്ന് പറഞ്ഞാല്‍ ആ എഴുതിയ പൊട്ടനും അതിനെ ഏറ്റുപിടിച്ച പൊട്ടന്മാരുമല്ലാതെ ബുദ്ധിയുള്ള, അല്ലെങ്കില്‍ എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല’-അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here