അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് വേണ്ടി മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെ സമീപിച്ചിരുന്നു എന്ന് മുന്‍ പരിശീലകന്‍ ടോം മൂഡി. മറ്റൊരു ടീമിനും ഇത്തരമൊരു ആവശ്യം ഉന്നയിക്കാനുള്ള ധൈര്യം ഉണ്ടാകില്ല എന്നു പറഞ്ഞാണ് മൂഡി രണ്ട് വര്‍ഷം മുമ്പു നടന്ന കാര്യം വെളിപ്പെടുത്തിയത്. 2016-ല്‍ ഹൈദരാബാദ് ഐ.പി.എല്‍ കിരീടം ചൂടിയപ്പോള്‍ മൂഡിയായിരുന്നു പരിശീലകന്‍.
‘രണ്ട് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സ് റാഷിദ് ഖാനെ വിട്ടുകിട്ടുമോയെന്ന് ഹൈദരാബാദിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ റാഷിദ് ഖാനുവേണ്ടി ഹൈദരാബാദിനോട് വില പറയാന്‍ സാധിക്കുന്ന ഏക ടീം മുംബൈയാണ്.’
‘കളിക്കാരെ സ്വന്തമാക്കാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ ഏറ്റവും മുമ്പിലാണ് മുംബൈ ഇന്ത്യന്‍സ്. നമ്മുടെ വാതില്‍ക്കല്‍ വന്ന് മുട്ടി പരിഹാസാത്മകമായ കാര്യങ്ങള്‍ പോലും അവര്‍ ചോദിക്കും. അങ്ങനെ അവര്‍ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടേയിരിക്കും. അങ്ങനെ മറ്റ് ഏഴ് ഫ്രാഞ്ചൈസികളുടെ വാതിലും അവരങ്ങനെ മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് ലഭിക്കും’ ടോം മൂഡി പറഞ്ഞു.
സ്പിന്‍ ബോളിങ്ങില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 താരമാണ് റാഷിദ് ഖാനാണ്. ഐ.പി.എല്ലില്‍ ഹൈദരാബാദിന്റെ വജ്രായുധവും റാഷിദ് തന്നെ. അതിനാല്‍ ഹൈദരാബാദ് കൈമാറാന്‍ തീരെ സാദ്ധ്യതയില്ലാത്ത താരവുമാണ് റാഷിദ് ഖാന്‍.