ഐ.പി.എല്ലില്‍ ഈ സീസണില്‍ ടീമിനെ നയിച്ച കോച്ച് അനില്‍ കുംബ്ലെ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ കൂട്ടിനെ അടുത്ത സീസണിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തും. ഐ.പി.എല്‍ പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തൃപ്തരാണ്.
ആദ്യമായി പഞ്ചാബിന്റെ നായകനായ രാഹുല്‍ ഉജ്ജ്വല ബാറ്റിങ്ങുമായി സീസണില്‍ ടീമിന്റെ നെടുതൂണായിരുന്നു. 55.83 ശാശരിയില്‍ 670 റണ്‍സെടുത്ത രാഹുലാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. കോച്ചായി ആദ്യ സീസണില്‍ തന്നെ ടീമെന്ന നിലയില്‍ പഞ്ചാബിനെ കെട്ടിപ്പടുക്കുന്നതില്‍ കുംബ്ലെയും വിജയിച്ചിരുന്നു.
അടുത്ത സീസണിന് ആറുമാസത്തില്‍ കുറഞ്ഞ കാലം മാത്രമേ മുന്നിലുള്ളൂ എന്നതിനാല്‍ വലിയമാറ്റങ്ങള്‍ ടീമിനെ ബാധിക്കുമെന്ന നിഗമനത്തിലാണ് മാനേജ്‌മെന്റ്. മായങ്ക് അഗര്‍വാള്‍, നികോളസ് പൂരാന്‍, മുഹമ്മദ് ഷമി, ക്രിസ് ഗെയ്ല്‍, യുവതാരങ്ങളായ രവി ബിഷ്‌ണോയ്, അര്‍ഷദീപ് എന്നിവരെ നിലനിര്‍ത്തും.
ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവരെ ഒഴിവാക്കാനാണ് സാദ്ധ്യത. 10.75 കോടി മുടക്കിയ മാക്‌സ്‌വെല്ലും 8.5 കോടി മുടക്കിയ കോട്രലും സീസണില്‍ വന്‍പരാജയമായിരുന്നു. 13 കളിയില്‍ 108 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ സമ്പാദ്യം. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് കോട്രല്‍ വീഴ്ത്തിയത്.