ബിഹാറില്‍ വന്‍ ട്വിസ്റ്റ് ; മഹാസഖ്യത്തിനെ പിന്നിലാക്കി എന്‍ഡിഎ ലീഡ്

0
173

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്ബോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഫലങ്ങള്‍ കാണിക്കുന്നത്
ആര്‍ജെഡി സഖ്യത്തിനെ പിന്നിലാക്കി ബിജെപി സഖ്യം മുന്നേറുന്നതായാണ്. ഫലങ്ങള്‍ മാറി മറിയുമ്ബോള്‍ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണ് .

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്ബോള്‍ 105 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.

എന്നാല്‍ തൊട്ടുപിന്നാലെ മഹാസഖ്യം ലീഡ് 102 സീറ്റുകളില്‍ മുന്നേറുന്നതായാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത് . ഇപ്പോഴത്തെ ലീഡില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം മഹാസഖ്യത്തിനു അനുകൂലമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here