ചോരചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്‍ക്കുന്നു, ഭയന്ന് ജനങ്ങള്‍

0
216

മോസ്‌കോ: റഷ്യയിലെ ഇസ്‌കിതിംക നദി ഇപ്പോള്‍ ഒഴുകുന്നത് കടും ചുവപ്പ് നിറത്തിലാണ്. വെള്ളം ചുവപ്പുനിറത്തിലായ രാജ്യത്തെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക, അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണ് ഈ വെള്ളമെന്നാണ് പ്രാഥമിക നിഗമനം

റഷ്യയുടെ തെക്കുഭാഗത്തൂടെ ഒഴുകുന്ന ഈ നദിയിലിറങ്ങാന്‍ ഇപ്പോള്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല. വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഈ പ്രദേശത്തുകാരെല്ലാം ഈ പ്രതിഭാസം കണ്ട് ഭയന്നിരിക്കുകയാണ്. 

താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചുവന്ന നദിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here