നോട്ട് നിരോധനത്തിന് ഇന്നേക്ക് നാലാണ്ട്, വർഷങ്ങൾക്കിപ്പുറം മോദി സർക്കാരിന്റെ നടപടിയെക്കുറിച്ചുള്ള ജനങ്ങൾ പറയുന്നത് ഇങ്ങനെ

0
228

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകൾ നിരോധിച്ച് ഇന്നേക്ക് നാല് വർഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സർക്കാർ 2016 ൽ അപ്രതീക്ഷിതമായി നോട്ടുകൾ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു.

നോട്ടുനിരോധനം എന്ന് കേൾക്കുമ്പോൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസിൽ ഒരുപക്ഷേ ആദ്യം ഓടിയെത്തുക എടിഎമ്മുകൾക്ക് മുമ്പിലുള്ള നീണ്ട ക്യൂവായിരിക്കും. ആളുകൾ കൂട്ടത്തോടെയെത്തി പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും കാലിയായി. പണത്തിനായി ജനങ്ങൾ ദൂരെയുള്ള എടിഎമ്മുകളിലേക്ക് പോകേണ്ടിയും വന്നു.കള്ളപ്പണക്കാരേക്കാൾ കൂടുതൽ മോദി സർക്കാരിന്റെ നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയത് സാധാരണക്കാരെയാണെന്ന് വിമർശനവും ഉയർന്നിരുന്നു. കാര്യങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുത്തു.

ഇന്നേക്ക് നോട്ട് നിരോധനത്തിന് നാല് വർഷം തികയുകയാണ്. ഇപ്പോഴും സർക്കാരിന്റെ നടപടിയെക്കുറിച്ച് ജനങ്ങളിൽ ഭിന്നാഭിപ്രായമാണ്. ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുചിലരാകട്ടെ നോട്ട് നിരോധനം ഇന്ത്യയേയും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചുവെന്ന് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here