കരിപ്പൂരില്‍ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്‍ ഉൾപ്പെടെ 7 പേർ പിടിയില്‍

0
163

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ. കുഴമ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ച 10 കിലോ സ്വർണം ഡിആർഐ ആണ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം പിടികൂടിയത്. അൻസാർ എന്ന ക്യാബിൻ ക്രൂ അംഗവും ആറ് യാത്രക്കാരുമാണ് പിടിയിലായത്. അന്‍സാറിന്‍റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെയും ശരീരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.

നാല് കോടിയോളം രൂപ വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here