ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശി മോഹന്‍ സിംഗ് ഒരു യുവതിയെ അതിമൃഗീയമായ കൊലപ്പെടുത്തിയത് രാജ്യത്തെ നടുക്കിയ സംഭവങ്ങളില്‍ ഒന്നായിരുന്നു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നു. അതിനു ശേഷം വയറു കീറി. കരള്‍ മുറിച്ചെടുത്തു. മറ്റു ചില അവയവങ്ങളും. അതൊരു പാത്രത്തിലാക്കി. പിന്നീട് നേരിയ കമ്പികൊണ്ടു വയറു തുന്നിക്കെട്ടി. യുവതിയുടെ വസ്ത്രങ്ങളില്‍ ചിലതു വയറില്‍ നിക്ഷേപിച്ചിട്ടായിരുന്നു തുന്നിക്കെട്ടല്‍.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു അതിദാരുണമായ സംഭവം. പ്രതിക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് െൈഹക്കോടതിയും ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ അതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും അപ്പീലെത്തി. ഇത് പ്രതിയല്ല, പിശാചായിട്ടു മാത്രമെ കാണാനാകൂവെന്ന് കോടതി അറിയിച്ചു. വധശിക്ഷ തല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കോടതിയുടെ പ്രതികരണം.
പ്രതിക്ക് വക്കീലിനെ ഏര്‍പ്പെടുത്താന്‍ ഫീസിന് പണം ഇല്ലായിരുന്നു. അതിനാല്‍ സുപ്രീം കോടതി സൗജന്യ നിയമസഹായം നല്‍കി. ഒരു വക്കീലിനെ ഏര്‍പ്പെടുത്തി. ഇങ്ങനെയുള്ള ഒരു പ്രതിയെ പിശാചായിട്ടു മാത്രമേ കാണാനാകൂ എന്ന് സുപ്രീം കോടതി പറഞ്ഞു. നാടകീയമായ കൊല. പ്രതിക്ക് ശസ്ത്രക്രിയ അറിയാമോ? അതുകൊണ്ടല്ലേ വയറു കീറിയ ശേഷം തുന്നിക്കെട്ടിയത്.
ഏതായാലും ബന്ധപ്പെട്ട രേഖകള്‍ ഞങ്ങള്‍ സൂക്ഷ്മമായി നോക്കട്ടെ. പ്രത്യേകിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പാര്‍ട്ട് – കോടതി പറഞ്ഞു. അതിനാല്‍ വധശിക്ഷ തല്‍ക്കാലം നിര്‍ത്തിവെക്കുന്നു. അടുത്ത ആഴ്ച വിശദമായ വാദം കേള്‍ക്കാം. പൈശാചികമായ കുറ്റകൃത്യത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.