ഐപിഎല്‍ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ്

0
535

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായിരിക്കുകയാണ് മുംബൈ. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തോടെയാണ് മുംബൈ ഈ നാഴികക്കല്ല് പിന്നിട്ടത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ മുംബൈ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള ടീം കൂടിയാണ്.

ഇക്കാര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രണ്ടാം സ്ഥാനത്ത്. 193 മത്സരങ്ങള്‍ ആര്‍സിബി കളിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ചാംപ്യന്മാരാവാത്ത ടീമാണ് ആര്‍സിബി. രണ്ട് തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്് മൂന്നാം സ്ഥാനത്താണ്. 191 മത്സരങ്ങള്‍ അവര്‍ കളിച്ചു. ഒരു മത്സരം പിറകിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നാലാംസ്ഥാനത്തുണ്ട്. കിങ്സ് ഇലവന്‍ പഞ്ചാബ് (189), ചെന്നൈ സൂപ്പര്‍ കിങ്സ് (178), രാജസ്ഥാന്‍ റോയല്‍സ് (160), സണ്‍റൈസേഴ്സ് ഹൈദരാബാദ് (120) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വേഗത്തില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഐപിഎല്‍ ടീമെന്ന റെക്കോഡും മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ്. എന്നാല്‍ ആദ്യം 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. അതിവേഗം 50 മത്സരങ്ങള്‍ തികച്ച ടീമെന്ന റെക്കോര്‍ഡാവട്ടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പേരിലും. 

ഈ സീസീണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. അഞ്ചാം കിരീടമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here