വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല; ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

0
500

അലഹബാദ്: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയതെന്ന് ലൈവ്‌ ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹരജി തള്ളിയത്.

ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞു.

അന്ന് വാദം കേട്ട കോടതി ചോദിച്ചത് ഇസ്‌ലാമിനെക്കുറിച്ച് അറിവോ വിശ്വാസമോ ഇല്ലാതെ ഒരു ഹിന്ദു പെണ്‍കുട്ടി വിവാഹത്തിന് വേണ്ടി മാത്രം ഇസ്‌ലാമിലേക്ക് മതം മാറുന്നത് ശരിയാണോ എന്നായിരുന്നു.

എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും 2014ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തനം നടത്തപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരാളുടെ അറിവോ സമ്മതമോ കൂടാതെയോ വിശ്വാസമില്ലാതെയോ മതപരിവര്‍ത്തനം ചെയ്യുന്നത് ശരിയാണോ എന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here