ഭിന്നശേഷിയുള്ള താൽക്കാലിക ജിവനക്കാർ കലക്ക്ട്രറേറ്റ് ധർണ നടത്തി

0
529

കാസർകോട്: 2004 മുതൽ 2019 വരെ കാലയാളവിൽ വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കരെ സ്ഥിരപെടുത്തണമെന്നാവശ്യപ്പെട്ട് ഡിഫറൻറ്റ് ലി എബിൾഡ് വെൽഫെയർ കമിറ്റി കലക്ക്ട്രറേറ്റ് ധർണ നടത്തി. പ്രായപരിധി കഴിഞ്ഞതിനാൾ പി.എസ്.സി ഉൾപ്പെടെ പരിക്ഷകൾ എഴുതാനാവില്ല.ഭിന്നശേഷിക്കാരുടെ സംവരണം യഥാസമയം നടപ്പാക്കാത്താതിനാൾ പി എസ് സി വഴി ജോലി കിട്ടാതെപോകുന്നു, സ്ഥിരം ജോലി കുടുംബത്തിൻ്റെ ഏക വരുമാനമാർഗമാണെന്നും ജോലിയിൽ പൂനർനിയമണം ലഭിക്കണമെന്നും ഇവർ അവശ്യപെട്ടു.കഴിഞ്ഞ യുഡിഎഫ് സർക്കാർ 2677 സുപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഭിന്നശേഷിയുള്ള താൽക്കാലിക
ജീവനക്കാർക്ക് പൂനർനിയമനം നൽകിയിരുന്നു. ധർണ്ണ
സംസ്ഥാന പ്രസിഡെൻ്റ സലാം കാസർകോട് ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു, ധർണ്ണയിൽ ശശി, അശ്രഫ് മഞ്ചേശ്വരം, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here