കോവിഡ് മരണങ്ങളില്‍ സംസ്കരിക്കുന്നതിന് ഇളവില്ല; മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു

0
186

കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സർക്കാറിന്‍റെ പുതിയ പ്രോട്ടോക്കോളും പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ലോകാരോഗ്യ സംഘടന നൽകുന്ന ഇളവുകൾ സംസ്ഥാനത്ത് ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം.

കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് അനുവാദം ലഭിക്കണമെന്നതാണ് മത സംഘടനകളുടെ ആവശ്യം. ഇങ്ങനെ ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നൽകാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കണം.

മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും അവസാനമിറങ്ങിയ മാർഗ നിർദേശങ്ങളിലുള്ളത്. ഇത് മറ്റ് പല സംസ്ഥാനങ്ങളും പാലിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here