വഞ്ചനാകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍

0
458

കൊച്ചി:(www.mediavisionnews.in) കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ തനിക്കെതിരായ വഞ്ചനാകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ ഹൈക്കോടതിയില്‍. പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചത്. എന്നാല്‍ അത് വഞ്ചനാകേസല്ലെന്നും സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു.

ഹരജി സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹരജി ഈ മാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. 85 ലേറെ പരാതികളിലാണ് പൊലിസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here