സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്; 7082 പേര്‍ രോഗമുക്തര്‍, 23 മരണം

0
173

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്. 6486 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. 23 പേര്‍ രോഗബാധിതരായി മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 94517 പേരാണ്. 50154 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

7082 പേരാണ് ഇന്ന് രോഗമുക്തരായത്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ. കോഴിക്കോട്ട് 1246 ഉം എറണാകുളത്ത് 1209 ഉം പേര്‍ക്കാണ് രോഗബാധയുണ്ടായത്. 

മലയാള സാഹിത്യ, സാംസ്‍കാരിക ലോകത്തിന് അക്കത്തിന്‍റെ വിയോഗം വലിയ നഷ്ടമാണെന്നും, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്‍തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേർ രോഗമുക്തി നേടി. 1067 പേർ മരിച്ചു. കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ 8911 കേസുകൾ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകൾ നമ്മൾ കൂട്ടി. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ 1,07,820 ആണ്. ഇന്ത്യയിൽ അത് 86,792 മാത്രമാണ്. രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ വളരെ കുറവാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തിൽ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തിൽ 106 പേർ മരണപ്പെട്ടപ്പോൾ കേരളത്തിലത് 31 മാത്രമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here