ഡ്രൈവര്‍മാരില്‍ പലര്‍ക്കും കേള്‍വിത്തകരാര്‍, കാരണം ഇതെന്ന് മോട്ടോര്‍വാഹനവകുപ്പ്!

0
467

തിരുവനന്തപുരം: നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്ര‍മാര്‍ പതിവുകാഴ്‍ചയാണ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് – ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് IMA നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍വാഹനവകുപ്പിന്‍റെ ഓര്‍മ്മപ്പെടുത്തല്‍.

വികസിത രാജ്യങ്ങളിൽ, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഒഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോൾ ഇന്ത്യയിൽ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുക്കയാണെന്നും അധികൃതര്‍ പറയുന്നു.

ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും എന്നും പോസ്റ്റിലൂടെ അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. ഹോണ്‍…

Posted by MVD Kerala on Wednesday, October 14, 2020

LEAVE A REPLY

Please enter your comment!
Please enter your name here