നെതര്‍ലന്‍ഡ്‌സില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വനിത മരിച്ചു; ലോകത്തിലെ ആദ്യത്തെ കേസ്

0
207

ആംസ്റ്റര്‍ഡം: രണ്ടാമതും കോവിഡ്-19 സ്ഥിരീകരിച്ച നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള 89 വയസ്സുകാരി മരിച്ചു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്. 

അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാല്‍ ഇവര്‍ കീമോതെറാപ്പി തുടര്‍ന്നിരുന്നു. ചികിത്സയുടെ രണ്ടാം ദിവസം ഇവര്‍ക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുമയും ശ്വാസതടസ്സവും പനിയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളം ചികിത്സ തുടര്‍ന്നെങ്കിലും മരണപ്പെട്ടു. 

ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 കേസുകള്‍ പൂര്‍ണമായും ഭേദമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here