ആനപ്പുറത്തിരുന്ന് യോഗാ ക്ളാസ് നടത്തുന്നതിനിടെ പിടിവിട്ട് താഴെവീണു: അതും അഭ്യാസമാക്കി ബാബാ രാംദേവ്, വീഡിയോ കാണാം…

0
237

മഥുര: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് താഴെവീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്ന്യാസിമാർക്ക് യോഗ പരീശീലനം നൽകുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ഒരുവശത്തേക്ക് ആന ചലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബാബാ രാംദേവ് പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആനപ്പുറത്ത്നിന്ന് വീണെങ്കിലും അദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. വീഴ്ചയ്ക്കുശേഷം ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മുന്നോട്ട് നടക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ഇരുപത്തിരണ്ട് സെക്കൻഡ് ദൈർഘ്യമുളള വീഡിയോയിലുണ്ട്. ആനപ്പുറത്തുനിന്ന് വീണിട്ടും കാര്യമായ പ്രശ്നങ്ങളുണ്ടാവാത്തത് യോഗയിലുളള അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്നാണ് വീഡിയോ കണ്ട ചിലരുടെ അഭിപ്രായം. അദ്ദേഹത്തെ കളിയാക്കിക്കൊണ്ടുളള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ മഴയത്ത് സൈക്കിൽ ചവിട്ടുന്നതിനിടെ ബാലൻസ് തെറ്റി മറിഞ്ഞുവീഴുന്ന ബാബാ രാംദേവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here