നാൽപ്പത്തിയഞ്ചാം വയസിൽ പതിനാറാമത്തെ പ്രസവം, അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം

0
537

ദാമോ: പതിനാറാമത്തെ പ്രസവത്തിൽ നാൽപ്പത്തിയഞ്ചുകാരിയും നവജാത ശിശുവും മരിച്ചു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാൻ സാധിച്ചില്ലെന്ന് പ്രദേശത്തെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു.

‘പഡാജിർ ഗ്രാമത്തിലെ സുഖ്റാനി അഹിർവാർ എന്ന സ്ത്രീ ശനിയാഴ്ചയാണ് അൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിൽവച്ചായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അമ്മയേയും കുഞ്ഞിനെയും ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അഹിർവാർ നേരത്തെ 15 കുട്ടികൾക്ക് ജന്മം നൽകിയിരുന്നുവെങ്കിലും ഇതിൽ ഏഴ് പേർ ജീവിച്ചിരിപ്പില്ല’-ജില്ലാ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. സംഗീത ത്രിവേദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here