കാസർഗോഡ്: (www.mediavisionnews.in) കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക് തുടങ്ങുന്നു.
ആഗ്രോ ആൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റ്, ടെക്സ്റ്റൈൽ പാർക്ക്, ജനറൽ എൻജിനീയറിങ് എന്നീ മേഖലയുടെ സംയുക്ത സംരംഭം ആയിരിക്കും ഈ പാർക്കിൽ ഉണ്ടാവുക.
60 ഏക്കർ സ്ഥലത്ത് തുടങ്ങുന്ന ഈ പാർക്കിന് സംസ്ഥാന വ്യവസായ വകുപ്പിൻറെ പൂർണ്ണ പിന്തുണയോടെ ആയിരിക്കും പ്രവർത്തനം. 650ൽ കൂടുതൽ പേർക്ക് നേരിട്ടും 400 പേർക്ക് പരോക്ഷമായും ഈ വ്യവസായ പാർക്കിൽ ജോലി സാധ്യതയുണ്ട്. കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് രൂപം നൽകിയ ഇൻഡസ്ട്രിയൽ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ പാർക്കിൻ്റെ നടത്തിപ്പ്.
ചെറുകിട വ്യവസായങ്ങളുടെ വികസനവും ഉന്നമനവും ലക്ഷ്യംവെച്ച് തുടങ്ങുന്ന ഈ പാർക്ക് പുതു സംരംഭത്തിലേക്ക് കടക്കുന്ന യുവതി യുവാക്കൾക്ക് ഈ പാർക്ക് വലിയൊരു അനുഗ്രഹമായി തീരും.