കാസര്‍കോട് ജില്ലയില്‍ 539 പേര്‍ക്ക് കൂടി കോവിഡ്; 298 പേര്‍ക്ക് രോഗമുക്തി

0
219

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ 539 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന12 പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 517 പേർക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. വിദേശം 818, ഇതര സംസ്ഥാനം 624; സമ്പർക്കം 13023

ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 298 ആണ്

ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 10155 ആണ്. ഇതുവരെ
130 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4180

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5372 പേര്‍

കോവിഡ് 19 മായി ബന്ധപ്പെട്ട് വീടുകളില്‍ 3866 പേരും സ്ഥാപനങ്ങളില്‍ 1506 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ പുതുതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here