മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

0
235

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം. ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നു.

സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം റിയയുടെ സഹോദരന്‍ ഷോയിക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

സെപത്ംബര്‍ 8നാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ അറസ്റ്റു ചെയ്യുന്നത്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്‌ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍.സി.ബിയോട് റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീണ്ടത്.

കേസില്‍ നടി ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും നാര്‍ക്കോട്ടിക്‌സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് റിയയ്ക്ക് പിന്തുണയുമായി ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here